കണ്ണൂര്‍ ജയിലില്‍ നിന്നും തടവുചാടിയ പ്രതി പിടിയില്‍

തമിഴ്‌നാട് മധുരയിലെ ശിവഗംഗയില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.

കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ നിന്നും ഒരു മാസം മുന്‍പ് തടവുചാടിയ പ്രതി പിടിയില്‍. കൊയ്യോട് സ്വദേശി ഹര്‍ഷാദ് ആണ് പിടിയിലായത്. തമിഴ്‌നാട് മധുരയിലെ ശിവഗംഗയില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.

മയക്കു മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ ആണ് ഹര്‍ഷാദ് തടവുചാടിയത്. ഒരു മാസം മുന്‍പാണ് സംഭവം. ജയിലിലേക്കുള്ള പത്രമെടുക്കാന്‍ രാവിലെ 6.45നു ദേശീയപാതയോരത്തേക്കു പോയ ഇയാള്‍ അവിടെ കാത്തു നിന്നിരുന്ന ബൈക്കിനു പിന്നില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

ALSO READ ‘ടൊവിനോ കമന്റിട്ടാല്‍ പഠിയ്ക്കാം’: വിദ്യാര്‍ഥിയ്ക്ക് കിടിലന്‍ മറുപടി കൊടുത്ത് താരം

2017ല്‍ ബംഗളൂരുവില്‍ നിന്നു കണ്ണൂരിലേക്കു രാസഹരിമരുന്നു കടത്തിയ കേസില്‍ പത്തുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട് 2023ല്‍ ആണ് ജയിലില്‍ എത്തിയത്. പത്രമെടുക്കാന്‍ പതിവായി ഇയാളാണ് പോയിരുന്നത്. അരമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചു വരാതിരുന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. കര്‍ണാടക റജിസ്‌ട്രേഷനുള്ള ബൈക്കില്‍ ജയില്‍ വസ്ത്രത്തിലാണ് ഹര്‍ഷാദ് കടന്നത്.

Exit mobile version