തിരുവനന്തപുരം: പള്ളിപ്പുറത്ത് ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. ഉരി പോയ ടയര്‍ പതിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന്റെ ടയറാണ് ഊരി തെറിച്ചത്.
ആ സമയം റോഡിലൂടെ പോകുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രികന് ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
Discussion about this post