തിരുവനന്തപുരം: സിനിമാതാരദമ്പതികളായ ജയറാമും പാര്‍വതിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും പത്നിയേയും സന്ദര്‍ശിച്ചു. മകള്‍ മാളവികയുടെ വിവാഹം നടക്കാനിരിക്കെയാണ് ജയറാമും പാര്‍വതിയും ഗവര്‍ണറെ കണ്ടത്.
രാജ്ഭവനിലെത്തിയാണ് ഇരുവരും ഗവര്‍ണറെ കണ്ടത്. ജയറാമും പാര്‍വതിയും ആരിഫ് മുഹമ്മദ് ഖാനെയും പത്നിയേയും സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഗവര്‍ണറുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
താരദമ്പതികള്‍ ഗവര്‍ണര്‍ക്കും ഭാര്യയ്ക്കും കസവുപുടവ സമ്മാനിച്ചു. മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണോ ഇരുവരും ഗവര്‍ണറെ കാണാന്‍ എത്തിയതെന്ന് വ്യക്തമല്ല.
ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞ ഡിസംബറിലായിരുന്നു നടന്നത്. ചടങ്ങിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post