തിരുവല്ല: അനധികൃതമായി കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. പിക്കപ്പ് വാനിൽ കടത്തിയ 45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. തിരുവല്ലയിലാണ് സംഭവം.
പിക്കപ്പ് വാനിൽ കടത്തിയ പുകയില ഉത്പന്നങ്ങൾ പോലീസ് പരിശോധനയിൽ പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂർ വലിയതുടിയിൽ വീട്ടിൽ അമീൻ(38) പുലാവട്ടത്ത് വീട്ടിൽ ഉനൈസ്(24) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവർ ബംഗളൂരുവിൽനിന്ന് ഉള്ളി കൊണ്ടുവരുന്നതിന്റെ മറവിലാണ് ഹാൻസ് പാക്കറ്റുകളും കടത്തികൊണ്ടുവന്നിരുന്നത്. അതേസമയം, പിടികൂടിയ 45 ചാക്ക് പുകയില ഉത്പന്നങ്ങൾക്ക് 20 ലക്ഷം രൂപ വിലവരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.