യുവതിയെ ദ്രാവകം നല്‍കി മയക്കി പീഡിപ്പിച്ചു, കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍

സംഭവം പുറത്തു പറഞ്ഞാൽ യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും, നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

കൊച്ചി: യുവതിയെ ദ്രാവകം കൊടുത്ത് മയക്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തുറവൂര്‍ സ്വദേശി വിമല്‍ ആന്റോ വര്‍ഗീസാണ് അറസ്റ്റിലായത്. അങ്കമാലി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുമായി പരിചയത്തിലായ ഇയാള്‍ കാറില്‍ക്കയറ്റി മയങ്ങുന്നതിനുള്ള ഏതോ ദ്രാവകം കൊടുത്ത് ഇയാളുടെ തുറവൂരിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

ALSO READ ഒരുമിച്ച് അഭിഭാഷകരായി എന്റോള്‍ ചെയ്ത് അച്ഛനും മകനും

സംഭവം പുറത്തു പറഞ്ഞാല്‍ യുവതിയെയും കുടുംബത്തേയും കൊലപ്പെടുത്തുമെന്നും, നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഇയാള്‍ക്കെതിരെ കാലടി സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുണ്ട്.

Exit mobile version