കൊച്ചി: രുചി വൈവിധ്യമൊരുക്കി മലയാളിയുടെ മനസും വയറും നിറയ്ക്കുന്നയാളാണ് ഷെഫ് സുരേഷ് പിള്ള. രുചി കൊണ്ട് മനസ് കീഴടക്കിയ ഷെഫ് തന്റെ ആശാനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. പണ്ട് ഉള്ളി പൊളിച്ച് കൊടുത്ത് തുടങ്ങിയ പാചകമാണെന്നും നീണ്ട 25 വര്‍ഷത്തെ അലച്ചിലിന് ശേഷം കൊല്ലത്ത് നിന്നും ആശാനെ കണ്ടുകിട്ടിയെന്നാണ് ഷെഫ് പിള്ള പങ്കുവയ്ക്കുന്നത്.
എന്റെയാശാനെ കണ്ട് കിട്ടി… 25 വര്‍ഷമായി പലയിടത്തും തിരയുകയായിരുന്നു… കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ഷെഫ് കിങ് റെസ്റ്റോറന്റില്‍ ഇദ്ദേഹത്തിന് ഉള്ളി പൊളിച്ച് കൊടുത്തു തുടങ്ങിയ പാചക ജീവിതം..! ഗള്‍ഫില്‍ കുറേക്കാലം ജോലി ചെയ്ത ശേഷം കോട്ടയത്ത് ഒരു ചെറിയ കട നടത്തി ജീവിച്ച് വരികയായിരുന്നു..
അവിടുന്നാണ് ആശാനെ പൊക്കിയത്, കൊച്ചി RCP യില്‍ കൊണ്ട് വന്ന് നിര്‍വാണ കൊടുത്തു, ഹരിപ്പാട്ടെ പുതിയ റെസ്റ്റോറന്റിന്റെ ‘പാചക ആശാന്‍’ പദവിയും ഏല്‍പ്പിച്ചു. ആശാനിപ്പോഴും ഞെട്ടലിലാണ്, ബാക്കി വിശേഷങ്ങള്‍ പതിയെ പറയാം.