പത്തനംതിട്ട: ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മാക്കാംകുന്ന് ചരുവിളപുത്തന്‍വീട്ടില്‍ ഷാജി വര്‍ഗ്ഗീസ് ആണ് മരിച്ചത്.
അമ്പത്തിയെട്ട് വയസ്സായിരുന്നു. ഒമാന്‍ ഒബ്സര്‍വര്‍ ദിനപ്പത്രത്തിലെ ജീവനക്കാരനായിരുന്നു ഷാജി വര്‍ഗ്ഗീസ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഷാജി അവധിക്കു നാട്ടില്‍ പോയത്.
also read: റോഡ് മുറിച്ച് കടക്കവേ അപകടം, മലയാളി നഴ്സിന് പ്രവാസലോകത്ത് ദാരുണാന്ത്യം
ഭാര്യ: ജെസ്സി ഷാജി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ജീവനക്കാരി). മക്കള്‍: അയ്റിന്, അയ്ലിന്. സംസ്കാര ശുശ്രുഷ ഇന്ന് ഭവനത്തില്‍ ആരംഭിച്ച് തുടര്‍ന്ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്കരിക്കും.
Discussion about this post