മോഷണ സംഘത്തെ പിടിക്കാന്‍ അജ്മീറിലെത്തിയ കേരള പോലീസിന് നേരെ വെടിവെപ്പ്, 2 പേര്‍ പിടിയില്‍

മോഷണ സംഘത്തെ പിടികൂടാന്‍ എറണാകുളത്തു നിന്നും എത്തിയ പോലീസുകാര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.

അജ്മീര്‍: സ്വര്‍ണ മോഷണ സംഘത്തെ പിടിക്കാന്‍ അജ്മീറിലെത്തിയ കേരള പോലീസ് നേരെ വെടിവെപ്പ്. മോഷണ സംഘത്തെ പിടികൂടാന്‍ എറണാകുളത്തു നിന്നും എത്തിയ പോലീസുകാര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. പോലീസുകാര്‍ക്ക് നേരെ ആക്രമികള്‍ മൂന്ന് റൗണ്ട് വെടിവെച്ചു.

അജ്മീര്‍ ദര്‍ഗ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തിലെ പ്രതികളായ ഷെഹ്‌സാദ്, സാജിദ് എന്നിവര്‍ പിടിയിലായി. ആലുവ റൂറല്‍ പോലീസ് പരിധിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ALSO READ വിദേശത്തുനിന്നും നാട്ടിലെത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു</a>

മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് കേരള പോലീസ് പോയത്. വെടിവെപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ലെന്ന് ആലുവ റൂറല്‍ എസ്പി അറിയിച്ചു. അജ്മീര്‍ പോലീസിന്റെ സഹായത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്.

വെടിവെപ്പ് നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍ ആയിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും.

Exit mobile version