ചുട്ടുപൊള്ളി കേരളം, ആറുജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ജാഗ്രത

kerala| bignewslive

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. ഇന്നും ഉയര്‍ന്ന താപനിലക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏതാനും ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

summer season| bignewslive

ചൂടുകൂടാന്‍ സാധ്യതയുള്ളതിനാല്‍ എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം, ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

Also Read:വാമികയ്ക്ക് അനിയന്‍ എത്തി: രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്തയുമായി വിരാട് കോഹ്‌ലി

സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഈ ജില്ലകളില്‍ താപനില ഉയര്‍ന്നേക്കാം. ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയാവും.

summer season| bignewslive

എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version