പാലക്കാട്: പാലക്കാട് കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും അനുജനും മരിച്ച നിലയില്‍. മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകന്‍ ഷാജി(23) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. തിരുവനന്തപുരം-ചെന്നൈ മെയിലിനുമുന്നിലേക്ക് ഇവര്‍ ചാടുകയായിരുന്നെന്നാണ് വിവരം.
also read:വാമികയ്ക്ക് അനിയന്‍ എത്തി: രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷ വാര്‍ത്തയുമായി വിരാട് കോഹ്‌ലി
ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. മലമ്പുഴ മന്തക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇരുവരെയും കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
2022 ലാായിരുന്നു മലമ്പുഴയിലെ കുറുമ്പാച്ചി മലയില്‍ 23കാരനായ ബാബു കുടുങ്ങിയത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബുവിനെ ദൗത്യസംഘം രക്ഷിച്ചത്.