ഹൈദരാബാദ്: കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറസ്റ്റില്‍. തെലങ്കാന ട്രൈബല്‍ വെല്‍ഫയര്‍ എന്‍ജിനിയറിങ് വകുപ്പിലെ ഉദ്യോഗസ്ഥയായ കെ. ജഗജ്യോതിയെയാണ് സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോ(എ.സി.ബി.) അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൈക്കൂലിപ്പണമായ 84,000 രൂപയും പിടിച്ചെടുത്തു.
ഇതിന് പിന്നാലെയാണ് തെലങ്കാന ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) ഉദ്യോഗസ്ഥര്‍ ജഗജ്യോതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. അവരുടെ വീട്ടില്‍ നിന്ന് നാല് കിലോ സ്വര്‍ണവും 65 ലക്ഷം രൂപയും കണ്ടെത്തി. സ്വര്‍ണത്തിന് മാത്രം 2 കോടി രൂപയിലേറെ വില വരും.
ALSO READ തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍, 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
സര്‍ക്കാര്‍ അംഗീകൃത നിര്‍മാണ ലൈസന്‍സുണ്ടായിട്ടും ഒരു കരാറുകാരന്റെ കൈയ്യില്‍ നിന്ന് 84,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥ പിടിയിലായത്. ജഗജ്യോതിക്കെതിരെ കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്ന് എ.സി.ബി അറിയിച്ചു. ജഗജ്യോതി കൈക്കൂലി ആവശ്യപ്പെട്ടതായി കരാറുകാരന്‍ എസിബിയോട് പരാതിപ്പെട്ടതിന് പിന്നാലെയാണ് പരിശോധനകളുടെ തുടക്കം.