കൊച്ചി: ബിൽ കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 42 ലക്ഷം രൂപയുടെ കുടിശികയാണ് കളക്ടറേറ്റ് നൽകാനുള്ളത്. ഇതോടെ കളക്ടറേറ്റിലെ 30 ഓഫീസുകളാണ് ഇരുട്ടിലാവുകയും പ്രവർത്തനം അവതാളത്തിലാവുകയും ചെയ്തത്.
അതേസമയം, ഫണ്ടിന്റെ അപര്യാപ്തത കാരണം കഴിഞ്ഞ അഞ്ച് മാസമായി മിക്ക ഓഫീസുകളും കറന്റ് ബിൽ അടച്ചിട്ടില്ല. 5 മാസത്തെ കുടിശിക ആയതോടെ ആണ് ഫ്യൂസ് ഊരിയത്. 42 ലക്ഷം രൂപയുടെ കുടിശിക ആണ് മുഴുവൻ ഓഫീസുകളിലുമായി ബാക്കിയുള്ളത്.
മൈനിംഗ് ആന്റ് ജിയോളജി, ജില്ല ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിൽ വൈദ്യുതിയില്ലാത്തത് ജനങ്ങളെയും വലച്ചു. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്.
റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്. അതേസമയം, തികച്ചും അസാധാരണമായ സാഹചര്യമാണ് എറണാകുളം കളക്ടറേറ്റിൽ നിലനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കടുത്ത ചൂടും ജീവനക്കാരെ വലയ്ക്കുകയാണ്.
Discussion about this post