അജീഷിന്റെ കുടുംബത്തിന് കർണാടക നഷ്ടപരിഹാരം നൽകുന്നതിന് എതിരെ കർണാടക ബിജെപി; ആനയെ വ്യാജമായി കരുവാക്കിയെന്ന് ആരോപണം

മാനന്തവാടി: കർഷകനും ട്രാക്ടർ ഡ്രൈവറുമായ അജീഷിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കർണാടക സർക്കാർ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. 15 ലക്ഷം രൂപയാണ് അജീഷിന്റെ കുടുംബത്തിന് കൈമാറാൻ തീരുമാനിച്ചത്. എന്നാൽ ഇതിൽ എതിർപ്പ് അറിയിച്ച് എത്തിയിരിക്കുകയാണ് പ്രതിപക്ഷമായ കർണാടക ബിജെപി.

രാഹുലിനെ പ്രീണിപ്പിക്കാൻ കോൺഗ്രസ് സർക്കാർ പണം അനുവദിച്ചെന്നാണ് ബിജെപി പാർട്ടി സംസ്ഥാന അധ്യക്ഷൻ ബിവൈ വിജയേന്ദ്ര ആരോപിച്ചത്. കർണാടകത്തിലെ ആനയെ വ്യാജമായി കരുവാക്കിയെന്നും ഇത് ചതിയാണെന്നുമാണ് ആരോപണം.

ALSO READ- വീട്ടുകാര്‍ ധ്യാനത്തിന് പോയി, മലപ്പുറത്ത് വീട് കുത്തിതുറന്ന് മോഷണം

അജീഷിനെ കർണാടക സ്വദേശിയായി കണക്കാക്കി കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നാണ് കർണാടക വനം മന്ത്രി ഈശ്വർ കധ്രെ പ്രഖ്യാപിച്ചിരുന്നത്. കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവർക്ക് നൽകുന്ന അതേ തുകയാണിത്. ബേലൂർ മഖ്‌നയെന്ന കർണാടക തുരത്തിയ കാട്ടാനയാണ് ആക്രമണം നടത്തിയത് എന്നതിനാലാണ് കർമാടക സർക്കാർ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകുമെന്നു അറിയിച്ചത്. ഇതിനെയാണ് ബിജെപി എതിർത്തിരിക്കുന്നത്.

Exit mobile version