മറയൂര്‍: റിട്ട. എസ്ഐയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഹോദരി പുത്രന് ഇന്റര്‍നെറ്റിന് അടിമയാണെന്ന് പോലീസ് പറയുന്നു. ഇടുക്കിയിലാണ് സംഭവം. മറയൂര്‍ സ്വദേശി പി.ലക്ഷ്മണന്(60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണ്‍ എന്നയാളാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് മറയൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. പിടിച്ചുവാങ്ങിയ മൊബൈല്‍ തിരികെ നല്‍കാത്തതിന്റെ ദേഷ്യത്തിലായിരുന്നു അരുണ്‍ അമ്മാവനെ വെട്ടിക്കൊലപ്പെടുത്തിയത്.
also read:രോഗിയെ 2 കിലോമീറ്റര്‍ കമ്പില്‍ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു; സംഭവം അട്ടപ്പാടിയില്‍
മറ്റു കുടുംബ പ്രശ്നങ്ങളും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. തമിഴ്നാട് പൊലീസില്‍ സബ് ഇന്‍സ്പെക്ടറായാണ് ലക്ഷ്മണന് വിരമിച്ചത്. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ഉടന്‍ കോടതിയില്‍ ഹാജരാക്കും.