തേങ്ങ ചിരവുന്നതിനിടെ ഗ്രൈന്‍ഡറില്‍ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി, 40കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: ഗ്രൈന്‍ഡറില്‍ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. ഒറ്റപ്പാലം മീറ്റ്ന വിജയമന്ദിരത്തില്‍ രജിത (40) ആണ് മരിച്ചത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് രജിത മരിച്ചത്. തേങ്ങ ചിരകുന്നതിനിടെയായിരുന്നു രജിതയുടെ ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

also read;മേയ് ഒന്നുമുതല്‍ പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതി, കമ്പി കുത്തി എച്ച് എടുക്കല്‍ ഇനിയില്ല

രജിതയുടെ ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്നയില്‍ നടത്തുന്ന ഹോട്ടലില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്. രജിതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍, പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ കുരുങ്ങുകയായിരുന്നു.

സംഭവസമയത്തു വിജയരാഘവന്‍ പുറത്തു പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ രജിതയെ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയാണ് രജിത മരിച്ചത്.

Exit mobile version