കോഴിക്കോട്: തട്ടുകടയില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച അമ്മയും മകനും ആശുപത്രിയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. തട്ടുകട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.
ചേലക്കാട് തട്ടുകടയില്‍നിന്ന് അല്‍ഫാമും പൊറോട്ടയും പാഴ്‌സല്‍ വാങ്ങി കഴിച്ചതിന് പിന്നാലെയാണ് ഗൃഹനാഥയും മകനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറുവേദന, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളാണ് കണ്ടത്.
also read:നാടിനെ വിറപ്പിച്ച് വീണ്ടും ബേലൂര്‍ മഖ്ന ജനവാസമേഖലയില്‍, ജാഗ്രതാ നിര്‍ദേശം നല്‍കി വനംവകുപ്പ്
തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നാലെ ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി. തട്ടുകടയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
തുടര്‍ന്നാണ് തട്ടുകട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. ജെഎച്ച്ഐ ബാബു കെ, പ്രസാദ് സി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.