ബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളായ രണ്ടുപേരാണ് മരിച്ചത്. കമ്മനഹള്ളിയില്‍ വെച്ചായിരുന്നു അപകടം.
കൊല്ലം കൊട്ടാരക്കര സ്വദേശികളായ ആല്‍ബി ജി ജേക്കബ്, വിഷ്ണു കുമാര്‍ എസ് എന്നിവരാണ് മരിച്ചത്. റോഡിലെ ഡിവൈഡറില്‍ ബൈക്ക് ഇടിച്ച് നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്.
Also Read:നാടിനെ വിറപ്പിച്ച് വീണ്ടും ബേലൂര്‍ മഖ്ന ജനവാസമേഖലയില്‍, ജാഗ്രതാ നിര്‍ദേശം നല്കി വനംവകുപ്പ്
കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഒരാള്‍ മരിച്ചിരുന്നു. മറ്റേയാളെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി വരവെയാണ് മരിച്ചത്.
കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്സിലുമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Discussion about this post