മദ്യലഹരിയില്‍ തര്‍ക്കം, മകനെ പട്ടിക കൊണ്ട് അടിച്ച് കൊന്ന് പിതാവ്, അറസ്റ്റില്‍

തൃശൂര്‍: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടെ മകനെ പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലെ വള്ളിവട്ടം ബ്രാലത്താണ് സംഭവം. ആലപ്പുഴ വീട്ടില്‍ ബാബു (59) ആണ് അറസ്റ്റിലായത്.

ബാബുവിന്റെ മകന്‍ ബൈജു (39) ആണ് മരണപ്പെട്ടത്. ഈ മാസം 10 നായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മില്‍ വീട്ടില്‍ വെച്ച് തര്‍ക്കത്തിലാവുകയായിരുന്നു.

also read:ചുട്ടുപൊള്ളി കേരളം, വാഹനങ്ങള്‍ തീപിടിക്കാന്‍ സാധ്യത, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തുടര്‍ന്ന് അച്ഛന്‍ മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈജുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഐ സി യുവില്‍ ചികിത്സയിലിരിക്കെ ബൈജു മരിച്ചു.

also read:‘ഞാനിപ്പോൾ ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി; ഹിന്ദി സിനിമ 100 വർഷങ്ങൾ പിന്നിടുമ്പോഴും നിരാശ’: നസീറുദ്ദീൻ ഷാ

സംഭവത്തില്‍ ഇരിങ്ങാലക്കുട പോലീസാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

Exit mobile version