തിരുവനന്തപുരം: കേരളത്തില്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്കൂളുകളില്‍ വാട്ടര്‍ ബെല്‍ സംവിധാനം നടപ്പാക്കുന്നു. സ്കൂളുകളില്‍ ക്ലാസ് സമയത്ത് കുട്ടികള്‍ ശുദ്ധജലം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് വാട്ടര്‍ ബെല്‍ സംവിധാനം.
ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി. വാട്ടര്‍ ബെല്ലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മണക്കാട് വൊക്കേഷണല്‍ ആന്റ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
തിങ്കളാഴ്ച മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് വെള്ളം കുടിക്കുന്നതിനായി വാട്ടര്‍ബെല്‍ മുഴങ്ങും. രാവിലെ 10.30നും ഉച്ചക്ക് രണ്ടിനുമാണ് വാട്ടര്‍ ബെല്‍.
കുട്ടികള്‍ക്ക് വെള്ളം കുടിക്കുന്നതിനായി അഞ്ച് മിനിറ്റ് ഇടവേളയും അനുവദിക്കും. അതേസമയം, വീടുകളില്‍നിന്ന് വെള്ളം കൊണ്ടുവരാത്ത കുട്ടികള്‍ക്കായി സ്കൂളുകളില്‍ ശുദ്ധജലം ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Discussion about this post