തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത് അരി’യേക്കാള്‍ വിലകുറച്ച് ‘കെ- അരി’ വിതരണം ചെയ്യാനൊരുങ്ങി കേരളം. ഇതുമായി ബന്ധപ്പെട്ട് ഈ ആഴ്ച തീരുമാനമുണ്ടാവുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.
ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നല്‍കുന്നത്. എന്നാല്‍ കെ- അരി 25 മുതല്‍ 27 രൂപ വരെയായിരിക്കും വില.പൊതുവിതരണ സംവിധാനം വഴിയായിരിക്കും കെ- അരി ലഭ്യമാക്കുക.
നാഫെഡ് വിപണന കേന്ദ്രങ്ങള്‍ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ- അരി നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കു 10 കിലോഗ്രാം വീതം നല്‍കാനാണ് ആലോചന.
ഇപ്പോഴുള്ള വിഹിതത്തിനു പുറമേ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കെ- അരിയും ലഭ്യമാക്കും. കൂടാതെ ചമ്പാവ്, ജയ, കുറുവ അരികളായിരിക്കും വില്‍ക്കുക. മട്ട അരിയും നല്‍കും.
also read:‘ഞാന്‍ കലാകാരനാണ്, കലാകാരന്റെ കണ്ണില്‍ എല്ലാവരും ഒരുപോലെ’: ജയസൂര്യ
സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കും ഡയറക്ടര്‍മാര്‍ക്കും ഇവയുടെ സ്റ്റോക്കെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എഫ്‌സിഐ വഴി ലഭിക്കുന്ന വിഹിതത്തില്‍ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ- ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡുകാര്‍ക്ക് നല്‍കും.