സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, പരാതിയുമായി നാടോടി ദമ്പതികള്‍, അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പേട്ട റെയില്‍വേ സ്റ്റേഷനിരികില്‍ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്.

ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്- റമീന ദേവി ദമ്പതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് കാണാതായത്. മകളെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ എടുത്തു കൊണ്ടു പോയെന്ന് ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു.

also read:അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് കർണാടക സർക്കാർ

സംഭവത്തില്‍ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് കുട്ടിയും ഉറങ്ങാന്‍ കിടന്നത്. പിന്നീട് ഉണര്‍ന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പറയുന്നു.

ഒരു ആക്ടീവ സ്‌കൂട്ടര്‍ സമീപത്തു വന്നിരുന്നുവെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരാളേ ഈ സ്‌കൂട്ടറിലുണ്ടായിരുന്നുള്ളു എന്നും മൊഴിയുണ്ട്. പരാതിയില്‍ കേസെടുത്ത പോലീസ് നഗരത്തില്‍ മുഴുവന്‍ പരിശോധന നടത്തുകയാണ്.

also read:‘ഭ്രമയുഗം’ചെയ്യാൻ പറ്റാത്തതിൽ ഒരുപാട് വിഷമമുണ്ട്; ഈ സിനിമ ഞാൻ നിരസിച്ചതല്ല; അർജുൻ ആ വേഷം ചെയ്തതിൽ സന്തോഷം മാത്രം: ആസിഫ് അലി

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version