കൊച്ചി: സാമൂഹിക വിഷയങ്ങളിലെല്ലാം നിലപാടുകള്‍ തുറന്നു പറയുന്ന താരമാണ് നടന്‍ ജയസൂര്യ. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. കലാകാരന് പാര്‍ട്ടിയില്ല, കലാകാരന്റെ കണ്ണില്‍ എല്ലാവരും ഒരുപോലെയാണെന്നും താരം പറയുന്നു.
തന്നെ സംബന്ധിച്ച് ഇങ്ങനെ ഇത്രയും പേരുടെ മുന്നില്‍ വച്ച് ഒരു അവസരമുണ്ടായിട്ടില്ല. ചാനല്‍ ചര്‍ച്ചയില്‍ പോയിരുന്ന് സംസാരിക്കാനും താല്‍പര്യമില്ല. ഇങ്ങനെയൊരു വേദിയായത് കൊണ്ട് ഞാന്‍ പറയുകയാണ്, ജയസൂര്യ എന്ന് പറയുന്ന വ്യക്തിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്‌വില്ല. അത് കോണ്‍ഗ്രസാണെങ്കിലും ശരി, കമ്യൂണിസ്റ്റ് ആണെങ്കിലും ശരി, ബിജെപിയാണെങ്കിലും ശരി ആരുമായിട്ടും ഒരു ചായ്‌വുമില്ല. കാരണം ഞാന്‍ ഒരു കലാകാരനാണ്. കലാകാരന് പാര്‍ട്ടിയില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം എല്ലാവരും അവന്റെ കണ്ണില്‍ ഒരുപോലെയാണ്. ജാതിക്കും മതത്തിനുമപ്പുറമാണ് ഒരു കലാകാരനെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്-ജയസൂര്യ പറയുന്നു.