കൊല്ലം: കടവൂർ ക്ഷേത്രഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നും വെളിപ്പെട്ടത് മോഷണവിവരം. വീട്ടമ്മയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചു കടന്ന യുവാവിനെയാണ് അവിചാരിതമായി പോലീസ് പിടികൂടിയത്.
ചവറ സ്വദേശി അലൻ (44) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. അമ്പഴവയൽ സ്വദേശിനി ഇന്ദിരയുടെ മാലയാണ് പ്രതി ബൈക്കിലെത്തി പൊട്ടിച്ചു കടന്നുകളഞ്ഞത്.
കടവൂർ ക്ഷേത്രത്തിലെ വിളക്ക് ഘോഷയാത്ര കടന്നുപോയ സമയം ബൈക്കിലെത്തിയ യുവാവിനെ സംശയം തോന്നിയതിനെ തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മാല മോഷ്ടിച്ച് വിറ്റതായി കണ്ടെത്തിയത്. എൺപതിനായിരം രൂപയ്ക്കാണ് മാല വിറ്റതെന്ന് കണ്ടെത്തി.
Discussion about this post