പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരന്റെ കൈയില്‍ നിന്നും വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏഴംകുളം ദേവീ ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. എന്നാല്‍, വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്.
സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്കി സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്മാന്. ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയത് ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയാണ് ഗരുഡന് തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡന് തൂക്കത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.
ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹ പൂര്‍ത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.
Discussion about this post