കോഴിക്കോട് ഉത്സവത്തിനിടെ ആന ഇടഞ്ഞു, പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

താലപ്പൊലി അവസാനിച്ച ശേഷമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവങ്ങളുണ്ടായത്.

കോഴിക്കോട്: പൂവ്വാട്ട്പറമ്പില്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ചെമ്പകശ്ശേരി നരസിംഹമൂര്‍ത്തി ക്ഷേത്രോത്സവത്തില്‍ താലപ്പൊലി മഹോത്സവത്തിനിടെയാണ് സംഭവമുണ്ടായത്. ആനയുടെ ആക്രമണത്തില്‍ കൊമ്പിനും കാലിനും ഇടയില്‍ കുടുങ്ങിയ പാപ്പാന്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം. താലപ്പൊലിയുടെ പ്രദക്ഷിണം അവസാനിച്ച ശേഷം മുതല്‍ അയ്യപ്പന്‍കുട്ടി എന്ന ആന അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഒന്നാം പാപ്പാന്‍ പരമാവധി ശ്രമിച്ചെങ്കിലും തെളിച്ച വഴിയെ നടക്കാന്‍ ആന കൂട്ടാക്കിയില്ല. ഈ സമയം തിടമ്പേറ്റിയ നാല് പേര്‍ ആനപ്പുറത്തുണ്ടായിരുന്നു.

ALSO READ കർഷക സമരത്തിന് പിന്നിൽ ചൈന; ഇന്ത്യ-യുഎസ് ബന്ധം ചൈനയ്ക്ക് നീരസമുണ്ടാക്കി; മൂന്നാം മോഡി സർക്കാരിനെ തടയൽ ലക്ഷ്യം: മാർക്കണ്ഡേയ കട്ജു

നിമിഷങ്ങള്‍ക്കുള്ളില്‍ ആന അക്രമകാരിയാവുകളും സമീപത്തുണ്ടായിരുന്ന പാപ്പാനെ തട്ടിവീഴ്ത്തുകയും ചെയ്തു. നിലത്ത് വീണുപോയ പാപ്പാന്‍ കൊമ്പിനും കാലിനും ഇടയില്‍ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉടന്‍ തന്നെ ഇയാള്‍ എഴുന്നേറ്റ് മാറുകയായിരുന്നു.

Exit mobile version