വയനാട്: വീണ്ടും പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ ഓടിപ്പോയിരുന്നു.
പശുവിനെയും കടിച്ചെടുത്ത കടുവ ചാണക കുഴിയില്‍ വീണു. ആളുകള്‍ ബഹളം വെച്ചതോട് കടുവ തോട്ടത്തിലേക്ക് ഓടിപ്പോയി. കടുവയുടെ കാല്പാടുകള് സമീപത്ത് പതിഞ്ഞിട്ടുണ്ട്. ഈ വീടിന്റെ സമീപപ്രദേശമായ അമ്പത്തിയാറിലാണ് കഴിഞ്ഞ ദിവസം കാളക്കുട്ടിയെ കടുവ കടിച്ച് കൊന്നത്. അതേസമയം, വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പുല്‍പ്പള്ളിയില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ALSO READ രാഹുല്‍ ഗാന്ധി വയനാട്ടില്‍, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം
ഇന്നലെ രാത്രി വാഴയില്‍ അനീഷ് എന്ന പ്രദേശവാസി കടുവയ്ക്ക് മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബൈക്കില്‍ പോകുമ്പോള്‍ കടുവ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ കെണിച്ചിറയില്‍ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നിരുന്നു. വീടിന് മുന്നില്‍ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. പശുവിന്റെ ജഡവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും കടുവയുടെ ആക്രമണം വയനാട്ടില്‍ ഉണ്ടായത്.
Discussion about this post