രാഹുല്‍ ഗാന്ധി വയനാട്ടില്‍, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം

കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുല്‍ വയനാട്ടില്‍ എത്തിയത്.

വയനാട്: വയനാട് ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുല്‍ വയനാട്ടില്‍ എത്തിയത്.

രാവിലെ പടമല ചാലിഗദ്ധയില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട് സന്ദര്‍ശിച്ചു കൊണ്ടായിരുന്നു തുടക്കം. വീടിനുള്ളില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി കുടുംബവുമായി സംവദിച്ചു. കനത്ത സുരക്ഷയുടെ നടുവിലായിരുന്നു സന്ദര്‍ശനം.

അതിനു ശേഷം കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിന്റെ പാക്കത്തെ വീട് സന്ദര്‍ശിക്കും. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും അദ്ദേഹം സന്ദര്‍ശിക്കും. കല്‍പ്പറ്റയില്‍ പിഡബ്യൂഡി റസ്റ്റ് ഹൌസില്‍ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികള്‍ രാഹുല്‍ ഗാന്ധി വിലയിരുത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.

Exit mobile version