തിരുവനന്തപുരം: മക്കളെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം വാലന്റൈന്‍സ് ദിനത്തില്‍ കാമുകനോടൊപ്പം നാടുവിട്ട യുവതി അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ഇവരുടെ കാമുകനായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
വിളപ്പില്‍ശാല ഉറിയാക്കോട് അരശുംമൂട് സ്വദേശി ശ്രീജ (28), കോട്ടൂര്‍ ആതിരാ ഭവനില്‍ വിഷ്ണു(34) എന്നിവര്‍ ആണ് അറസ്റ്റിലായത്. ഫെബ്രുവരി 14ന് രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ ശ്രീജ അരശുംമൂട് ജങ്ഷനില്‍ എത്തിയിരുന്നു.
തുടര്‍ന്ന് കുട്ടികളെ ഒമ്പത് മണിയോടെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട ശേഷം ഇവര്‍ കാമുകനൊപ്പം കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു. പ്ലേ സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് വയസ് പ്രായമുള്ള ശ്രീജയുടെ കുഞ്ഞ് വൈകുന്നേരം ബസില്‍ സ്ഥിരം ഇറങ്ങുന്ന സ്ഥലത്ത് എത്തിയപ്പോള്‍ കൂട്ടികൊണ്ട് പോകാന്‍ ആരുമുണ്ടായില്ല.
ശ്രീജയയെ കാണാതെ വന്നതോടെ കുഞ്ഞ് കരയാന്‍ തുടങ്ങി. ഇതോടെ ബസിലെ ജീവനക്കാരി കുട്ടിയെ വീട്ടില്‍ എത്തിപ്പോള്‍ വീട്ടിലും ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍വീട്ടുകാരെ വിവരം അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ശ്രീജ നാടുവിട്ട വിവരം അറിയുന്നത്.
also read:യെല്ലോ അലേര്‍ട്ട്, നാല് ജില്ലകളില്‍ ചൂട് കൂടും, താപനില നാല് ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ്
ഇതേത്തുടര്‍ന്ന് ശ്രീജയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാല തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജയും വിഷ്ണുവും കന്യാകുമാരിയില്‍ ഉണ്ടെന്ന് വ്യക്തമായത്.