ശബരിമല ദക്ഷിണ ഇന്ത്യയിലെ അയോധ്യയാണ് ; വിശ്വഹിന്ദു പരിഷത്ത്

ശബരിമല ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാന്‍ പോരാടുന്ന ഭക്തരോട് വിഎച്ച്പി നന്ദി അറിയിക്കുന്നു എന്നും വിനോദ് ബന്‍സാല്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ദക്ഷിണ ഇന്ത്യയിലേ അയോധ്യയാണ് ശബരിമലയെന്ന് വിശ്വഹിന്ദു പരിഷത്ത്. കഴിഞ്ഞ ദിവസം സിപിഎം നേതാവ് സീതാറം യെച്ചൂരി ശബരിമലയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ബാബരിമസ്ജിദ് സംഭവത്തിനോട് താരതമ്യപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കയായിരുന്നു വിഎച്ച്പി നേതാവ് വിനോദ് ബന്‍സാല്‍

ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണ്. കേരളത്തിലെ കന്യാസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍ക്ക് നേരെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഹിന്ദു നിയമനങ്ങള്‍ക്കെതിരെയും സിപിഎം കണ്ണടയ്ക്കുകയാണ്. ശബരിമല ക്ഷേത്രത്തിന്റെ ആചാരം സംരക്ഷിക്കാന്‍ പോരാടുന്ന ഭക്തരോട് വിഎച്ച്പി നന്ദി അറിയിക്കുന്നു എന്നും വിനോദ് ബന്‍സാല്‍ പറഞ്ഞു.

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് സമാനമായതാണ് എന്ന് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കാവിവസ്ത്രവും കാവിക്കൊടികളുമായാണ് അന്നും അക്രമകാരികള്‍ എത്തിയതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു

Exit mobile version