‘ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; അന്തിമതീരുമാനം കേന്ദ്ര നേതൃത്വം പറയും’: കെ സുരേന്ദ്രൻ

ന്യൂഡൽഹി: താൻ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യക്തിപരമായ തീരുമാനം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയപ്പോഴായിരുന്നു പ്രതികരണം.

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ബിജെപിയുടെ ദേശീയ കൗൺസിൽ ചേർന്നിരിക്കുന്നത്. കേരളത്തിൽ മറ്റ് രണ്ട് മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എൻഡിഎ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവരുമെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു.

ALSO READ- ഹൃദയാഘാതം, ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം

ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. ഘടകക്ഷികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചകളേ ബാക്കിയുള്ളൂ. ദേശീയ കൗൺസിൽ യോഗം കഴിഞ്ഞയുടനെ സ്ഥാനാർഥികളുടെ അന്തിമപട്ടിക ഡൽഹിയിലേക്ക് കൈമാറും. മികച്ച സ്ഥാനാർഥികളെയാണ് എല്ലാ മണ്ഡലത്തിലേക്കും പരിഗണിക്കുന്നതെന്നും സുരേന്ദ്രൻ പറയുന്നു.

അതേസമയം, കഴിഞ്ഞ തവണ പത്തനംതിട്ടയിൽ മത്സരിച്ച കെസുരേന്ദ്രൻ മൂന്നാമതാണ് എത്തിയത്. മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകൾ നേടിയിരുന്നു.

Exit mobile version