സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മലയാളി നഴ്‌സ് മരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍കാവ് പാലയ്ക്കല്‍ വീട്ടില്‍ (വി.കെ.ആര്‍.ഡബ്ല്യൂ.എ – 112)ല്‍ ബാബു തോമസ് – ഇ.സി ത്രേസ്യ ദമ്പതികളുടെ മകള്‍ മിഷ ബാബു തോമസ് ആണ് മരിച്ചത്.
നാല്‍പ്പത് വയസ്സായിരുന്നു. മിഷ സിഡ്‌നി ജോര്‍ദാന്‍ സ്പ്രിംഗ്‌സില്‍ താമസിച്ചുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
also read:ബൈക്കിന് പുറകെ കടിക്കാന്‍ ഓടി തെരുവുനായ, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടം, 45കാരന് ദാരുണാന്ത്യം
ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഡ് നഴ്‌സായിരുന്നു. ഭര്‍ത്താവ് – ജിതിന്‍ ടി ജോര്‍ജ് (തിരുവല്ല തോപ്പില്‍ കളത്തില്‍). മക്കള്‍ ഇസബെല്ല (12), ബെഞ്ചമിന്‍ (8). സംസ്‌കാരം പിന്നീട് നടക്കും.