മാനന്തവാടി: വയനാടിനെ വിറപ്പിച്ച കാട്ടാന ബേലൂര്‍ മഗ്ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് സിഗ്നല്‍ കിട്ടിയതായി ദൗത്യ സംഘം. ജനവാസമേഖലയാണിത്. അതുകൊണ്ടുതന്നെ വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ആന കട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നു. ഇത്രയും ദിവസങ്ങള്‍ക്കിടെ വിരലിലെണ്ണാവുന്ന തവണ മാത്രമാണ് ദൗത്യ സംഘം ആനയെ നേരില്‍ കണ്ടത്.
രണ്ട് വട്ടം ദൗത്യസംഘം മയക്കുവെടി വെച്ചിരുന്നു. എന്നാല്‍ ആനയ്ക്കൊപ്പം അക്രമകാരിയായ മറ്റൊരു മോഴയാന കൂടിയുള്ളത് ദൗത്യസംഘത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
അതേസമയം, ദൗത്യം നീളുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ആനയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു ബേലൂര്‍ മാഗ്നയുടെ ആക്രമണത്തില്‍ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് .
ബേലൂര്‍ മഗ്ന ദൗത്യത്തിനായി സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് വയനാട്ടിലേയ്ക്ക് നിയോഗിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്നലെ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു.
Discussion about this post