പത്തനംതിട്ടയിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർക്ക് ദാരുണമരണം; കുട്ടികൾ സുരക്ഷിതർ

സീതത്തോട്: പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാഡ്രൈവർക്ക് ദാരുണമരണം. സ്‌കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

സംഭവത്തിൽ ഓട്ടോഡ്രൈവറായ പടയണിപ്പാറ സ്വദേശിനി അനിത (35)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം.

അപകടസമയത്ത് ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് നേരിയ പരിക്കുപറ്റിയതൊഴിച്ചാൽ വിദ്യാർത്ഥികൾക്ക് അപായമൊന്നുമില്ല.

ALSO READ- ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിയ്ക്കാന്‍ ശ്രമം: പൊള്ളാച്ചി സ്വദേശിനിയെ കൈയ്യോടെ പൊക്കി യാത്രക്കാര്‍

അപകടം നടന്ന ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിതയുടെ ജീവൻ രക്ഷിക്കാനായില്ല.

Exit mobile version