ആലപ്പാട്: ‘സേവ് ആലപ്പാട് സ്റ്റോപ് മൈനിങ്’ ആലപ്പാട് സംരക്ഷിക്കപെടണം ഖനനം പൂര്‍ണമായി നിര്‍ത്തണം എന്ന ആവശ്യവുമായി ദിസവങ്ങളായി ആലപ്പാട് ഗ്രാമത്തില്‍ ജനങ്ങള്‍ സമരം നടത്തുകയാണ്. എന്നാല്‍ ഇപ്പോള്‍ പ്രതികരണമായി കരുനാഗപ്പള്ളി എംഎല്‍എ ആര് രാമചന്ദ്രന് രംഗത്തെത്തിയിരിക്കുന്നു. സ്റ്റോപ്പ് മൈനിങ് നടക്കില്ല, അതായത് ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായി നിര്‍ത്താന്‍ കഴിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
അതേസമയം കടലില്‍ നിന്നുള്ള ഖനനം അടിയന്തരമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. സമരം ആനാവശ്യമാണെന്നാണ് ഐആര്‍ഇയിലെ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്. ഐആര്‍ഇയെ തകര്‍ക്കുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്ന് സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.
എന്നാല്‍ പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലിന് മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും സമീപിക്കാനാണ് എംഎല്‍എയുെട തീരുമാനം.