ചെന്നൈ: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെ ചെന്നൈയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റാന്‍ലി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ എറണാകുളം സ്വദേശി രഞ്ജിത് പോളിനെയാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് സംഭവം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് മാതപിതാക്കള്‍ക്ക് കൈമാറും. രഞ്ജിത്തിനെ സുഹൃത്തുക്കള്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളെത്തിയപ്പോള്‍ രഞ്ജിത്ത് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുകയായിരുന്നു.
മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രഞ്ജിത്തിനെയാണ് സുഹൃത്തുക്കള്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയിലെത്തിയ മാതാപിതാക്കള്‍ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Discussion about this post