‘പഞ്ചവാദ്യത്തിന് ശബ്ദം പോര’, കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനെ തോര്‍ത്തില്‍ കല്ല് കെട്ടി മര്‍ദ്ദിച്ചു, പ്രതി ഒളിവില്‍

. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിന് എത്തിയ പ്രതി, പഞ്ചവാദ്യത്തിന് ശബ്ദം പോരായെന്ന് ആരോപിച്ച് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു.

കൊല്ലം: ക്ഷേത്രവാദ്യത്തില്‍ ശബ്ദം കുറഞ്ഞു എന്ന് ആരോപിച്ച് ക്ഷേത്ര ജീവനക്കാരന് മര്‍ദ്ദനമേറ്റതായി പരാതി. തേവലക്കര മേജര്‍ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിന് എത്തിയ പ്രതി, പഞ്ചവാദ്യത്തിന് ശബ്ദം പോരായെന്ന് ആരോപിച്ച് ജീവനക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു.

തേവലക്കര ദേവീക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാല്‍. തന്നെയും പഞ്ചവാദ്യവും പിടിച്ച് വെച്ച ശേഷം പ്രതി ആക്രമിക്കുകയായിരുന്നെന്ന് വേണുഗോപാല്‍ പറയുന്നു. ഉച്ചത്തില്‍ കൊട്ടണം, താന്‍ കെട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലില്‍ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞായിരുന്നു പ്രതി വേണുഗോപാലനെ ആക്രമിച്ചത്.

തോര്‍ത്തില്‍ കല്ല് കെട്ടിയായിരുന്നു ആക്രമണം. പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോപാല്‍ പരാതിയില്‍ പറയുന്നു. പ്രതി ആക്രമിക്കുന്നത് കണ്ട് മറ്റ് ക്ഷേത്ര ജീവനക്കാര്‍ എത്തിയാണ് വേണുഗോപാലിനെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ആക്രമണത്തിനുശേഷം പ്രതി ഒളിവില്‍ പോയി.

ALSO READ മിഷന്‍ ബേലൂര്‍ മഖ്‌ന അഞ്ചാംദിവസത്തില്‍, കാട്ടാനയെ പിടികൂടാനാവാതെ ദൗത്യസംഘം

ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ തെക്കുംഭാഗം പോലീസ് കേസെടുത്തിട്ടുണ്ട്. മുറിവേല്‍പ്പിക്കുക എന്ന ഉദ്യേശത്തോടെ മാരകായുധം കൊണ്ട് ആക്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Exit mobile version