കോഴിക്കോട്: സ്കൂളില്‍ പോകുന്ന വഴിയില്‍ വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 14കാരന് ഗുരുതര പരിക്ക്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയിലാണ് നടുക്കുന്ന സംഭവം.
നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി അക്ഷിമയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളില്‍ പോകവെയാണ് സംഭവം.
also read:കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: വെള്ളിയാഴ്ച രാജ്യവ്യാപകമായി ‘ഗ്രാമീണ്‍ ഭാരത് ബന്ദ്’
വീട്ടിനടുത്തുള്ള റോഡില്‍ വച്ചാണ് കുട്ടിയെ കാട്ടുപന്നി കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കുട്ടി ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.