പമ്പ: നിലയ്ക്കലില്‍ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ പത്ത് പേര്‍ ലംഘിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കളായ എഎന്‍ രാധാകൃഷണനും ജെആര്‍ പദ്മകുമാറും അടങ്ങിയ പത്തംഗ സംഘമാണ് അറസ്റ്റിലായത്.
ഇവര്‍ നിലയ്ക്കലില്‍ ഇറങ്ങി മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരെ പ്രസംഗിച്ച് തുടങ്ങിയപ്പോള്‍ മാത്രമാണ് പോലീസുകാര്‍ വിവരമറിഞ്ഞത്. എന്നാല്‍ അവിശ്വാസികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചെന്നും ഇത് കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും അതുകൊണ്ട് തന്നെ നിരോധനാഞ്ജ ലംഘിക്കുകയാണെന്ന് പറഞ്ഞായിരുന്നു ബിജെപി നേതാക്കളുടെ പ്രസംഗം. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.
നൂറോളം വരുന്ന പോലീസുകാര്‍ നിലയ്ക്കലില്‍ ഉണ്ടായിരുന്ന ഘട്ടത്തിലാണ് അതിനെ മറികടന്ന് പത്തംഗ സംഘം എത്തിയത്. എന്നാല്‍ പോലീസിന്റെ പരിശോധനയില്‍പ്പെടാതെയാണ് എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തിയത്. എന്നാല്‍ ഇരു നേതാക്കളുടേയും നേതൃത്വത്തിലെത്തിയവര്‍ അയ്യപ്പ ഭക്തരുടെ വേഷത്തിലായിരുന്നു എത്തിയത്.
Discussion about this post