കൊച്ചി: ആലുവയില്‍ ഏഴ് വയസുകാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളി സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ചത് ബന്ധുവാണ്. കുട്ടിയെ ഇടിച്ചത് താന്‍ അറിഞ്ഞില്ലെന്നാണ് കാര്‍ ഓടിച്ചയാളുടെ മൊഴി. അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി പറഞ്ഞു.
ആലുവ കുട്ടമശേരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത് വെന്റിലേറ്ററിലാണ്. അച്ഛന് ഓടിച്ച ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേയാണ് നിഷികാന്ത് റോഡില്‍ വീണത്. പിന്നാലെ വന്ന കാര്‍ കുട്ടി ഇടിച്ചിട്ട ശേഷം പാഞ്ഞ് പോകുകയായിരുന്നു.
Discussion about this post