കോഴിക്കോട്: കോഴിക്കോട് നാദാപുരം വളയത്ത് നിർമാണത്തിലിരുന്ന വീട് തകർന്ന് വൻ അപകടം. വീടിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് തൊഴിലാളികൾ മരണപ്പെട്ടു. ഇടിഞ്ഞുവീണ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.
വളയം മാരാംകണ്ടി സ്വദേശികളായ ആലിച്ചേരി കണ്ടി വിഷ്ണു (30), കൊമ്മോട്ട് പൊയില്‍ നവജിത്ത് (32) എന്നിവരാണ് മരിച്ചത്.കുറുവന്തേരിയിലെ മാവിലേന്റ് വിട രജില്‍, മരാംങ്കണ്ടിയിലെ ചാലില്‍ ലിഗേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരിച്ച നവജിത്തിന്റ സഹോദരന് ശ്രീബേഷിന്റ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റ രണ്ടാം നിലയിലെ കോണ്‍ക്രീറ്റിന്റ ഭാഗമാണ് തകര്‍ന്നു വീണത്.
വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെ 10.30 മണിയോടെയായിരുന്നു അപകടമുണ്ടായത്.
നാദാപുരം വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് സംഭവം. വീടുനിർമാണത്തിനിടെ സൺഷെയ്ഡിന്റെ ഭാഗമാണ് തകർന്നുവീണത്. തൊഴിലാളികൾ അവശിഷ്ടങ്ങൾക്ക് ഇടയിൽ അകപ്പെട്ട് പോവുകയായിരുന്നു. ഇവർ പ്രദേശവാസികളാണ്.
Discussion about this post