പൊലീസ് ഉദ്യോഗസ്ഥന്‍ വീട്ടില്‍ മരിച്ച നിലയില്‍, സംഭവം കൊല്ലത്ത്

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സംഭവം. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിനു ആണ് മരിച്ചത്.

നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. ഔട്ട് ഹൗസിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ബിനുവിനെ കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടില്‍ അമ്മയും ഭാര്യയും ഉണ്ടായിരുന്നു.

also read:ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു, സംഭവം വണ്ടിപ്പെരിയാറില്‍

ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബിനുവിന്റെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. അതേസമയം, സംസ്ഥാനത്ത് പൊലീസുകാര്‍ ആത്മഹത്യ വര്‍ധിച്ചുവരികയാണ്. ഇത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Exit mobile version