കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നവര്‍ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. സ്‌ഫോടനത്തില്‍ 15 വീടുകള്‍ പൂര്‍ണ്ണമായും 150 ലേറെ വീടുകള്‍ ഭാഗീകമായും തകര്‍ന്നെന്നാണ് കണക്കുകള്‍. നിയമവിരുദ്ധമായി വെടിക്കോപ്പുകള്‍ സൂക്ഷിച്ചവര്‍ കൈമലര്‍ത്തിയതോടെയാണ് വീട്ടുടമകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
15 പേരുടെ വീടുകള്‍ സ്‌ഫോടനത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ജനല്‍പാളികള്‍ തകര്‍ന്നും കട്ടിലകള്‍ ഇളകിമാറിയും ചുവരുകള്‍ക്ക് കേട് പറ്റിയും മറ്റ് 150 ഓളം വീടുകള്‍. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനം കനത്ത നാശനഷ്ടമാണ് വരുത്തിവെച്ചത്.
അപകടമുണ്ടായി രണ്ട് ദിവസമായിട്ടും വീടുകളുടെ നഷ്ടം കണക്കാക്കാന്‍ ഒരു നടപടിയുമില്ല. 4 വീടുകള്‍ താമസയോഗ്യമല്ലെന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഇതിനകം കണ്ടെത്തി വീട്ടുകാരോട് മാറി താമസക്കാന്‍ ആവശ്യപ്പെട്ടു. മറ്റുവീടുകളില്‍ താമസം തുടങ്ങണമെങ്കില്‍ അടിയന്തരമായി അറ്റകുറ്റപ്പണി വേണം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്.
Discussion about this post