ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എല്‍പി സ്‌കൂളില്‍ ഗണപതിഹോമം, രൂക്ഷ വിമര്‍ശനം

കോഴിക്കോട്: ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗവണ്മെന്റ് സ്‌കൂളില്‍ പൂജ. കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളിലാണ് സംഭവം.

pooja| bignewslive

കഴിഞ്ഞ ദിവസം രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഗണപതിഹോമം നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

also read:‘ ബേലൂര്‍ മഖ്ന’ ദൗത്യം നാലാം ദിവസത്തിലേക്ക്, കാട്ടാനക്കൊപ്പം മോഴയാനയും, ദൗത്യത്തിന് തിരിച്ചടിയായി കടുവയും പുലിയും

സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും സ്‌കൂളിലെത്തി പ്രതിഷേധിച്ചു.

pooja| bignewslive

തൊട്ടില്‍പാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തും.

Exit mobile version