കോഴിക്കോട്: ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗവണ്മെന്റ് സ്കൂളില്‍ പൂജ. കോഴിക്കോട് കുറ്റ്യാടിയ്ക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്കൂളിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിയാണ് സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്കൂളില്‍ ഗണപതിഹോമം നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
സ്കൂള്‍ മാനേജര്‍ അരുണയുടെ മകന് രുധീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂജ നടത്തിയത്. സംഭവത്തിനെതിരെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും സ്കൂളിലെത്തി പ്രതിഷേധിച്ചു.
തൊട്ടില്‍പാലം പൊലീസ് സ്ഥലത്തെത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് സ്കൂളിലേക്ക് മാര്‍ച്ച് നടത്തും.
Discussion about this post