പത്തനംതിട്ട: പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. രാജകുടുംബാഗത്തിന്റെ നിര്യാണത്തെ തുടര്‍ന്നു പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം അടച്ചു.
കൊട്ടാര നിര്‍വാഹക സംഘം മുന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നുു.
അന്ന് ശശികുമാര വര്‍മ എടുത്ത നിലപാട് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയതും ശശികുമാര വര്‍മ ആണ്.