തിരുവനന്തപുരം: ഇനി മുതല്‍ നാമജപഘോഷയാത്രക്ക് മുന്നിട്ടിറങ്ങിയ യുവതികള്‍ തന്നെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുമെന്നും. ആദ്യം കയറിയ ബിന്ദുവും കനകദുര്‍ഗയും ഭരണഘടനാ വിധി നടപ്പിലാക്കി കഴിഞ്ഞതായും സണ്ണി എം കപിക്കാട് വ്യക്തമാക്കി. അതേസമയം ഈ 2 യുവതികളും ആക്റ്റിവിസ്റ്റുകളല്ല ഇതോടെ ആ ആരോപണം അവസാനിച്ചു. ഇനി വരുന്നവര്‍ അയപ്പഭക്തരായിരിക്കുമെന്നും സണ്ണി പറഞ്ഞു.
ശബരിമലയല്‍ സ്ത്രീകള്‍ പോവുന്നത് സ്വഭാവിക പ്രക്രിയയായി മാറിക്കൊണ്ടിരിക്കുകയാണെന്നും സണ്ണി എം കപ്പിക്കാട് പറഞ്ഞു. യുവതികള്‍ കേറുന്നതിനെതിരെ ശബരിമലയില്‍ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുമെന്നും കപിക്കാട് പറഞ്ഞു. ഭരണഘടനാ വിധി നടപ്പിലാക്കുക എന്ന താല്‍പ്പര്യത്തില്‍ ഞങ്ങള്‍ മുന്‍ കൈ എടുത്ത് ഒരു സംഘം ശബരിമലിയല്‍ പോവാന്‍ തീരുമാനിച്ചിരുന്നു. അതിനിടിയിലാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പ്രവേശിച്ചത്. ഇനി യുവതികള്‍ താനേ കയറുമെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
Discussion about this post