തിരുവനന്തപുരം: പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസിലെ പ്രതികള്‍ പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് റിപ്പോര്‍ട്ട്. പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന് അഖില്‍ ജിത്താണെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
റയുന്നു. പൂജപ്പുരയില്‍ ആള്‍മാറാട്ടത്തിനിടെ അഖില്‍ ജിത്ത് പരീക്ഷാ ഹാളില്‍ നിന്നും ഇറങ്ങി ഓടിയിരുന്നു. രണ്ടാമത്തെ പരീക്ഷയ്ക്കിടെയാണ് പിടിക്കപ്പെട്ടത്. പോലീസ് കസ്റ്റഡിയിലാണ് പ്രതികള്‍. നേമം സ്വദേശികളായ അമല്‍ ജിത്ത്, അഖില്‍ ജിത്ത് എന്നിവര്‍ വെള്ളിയാഴ്ച വൈകീട്ടാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.
കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കിടെ പിഎസ്സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ഒരു ഉദ്യോഗാര്‍ത്ഥി ഹാളില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആളെ ഒരു ബൈക്കില്‍ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമല്‍ ജിത്തിന്റെതാണ്.
അമല്‍ ജിത്തിന് വേണ്ടി മറ്റാരോ പരീക്ഷയെഴുതാന്‍ ശ്രമിച്ചതെന്നായിരുന്നു പോലീസ് സംശയം. പരീക്ഷയെഴുതാനെത്തിയത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് അമല്‍ജിത്തിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്.
Discussion about this post