സന്നിധാനം: സന്നിധാനത്ത് തലവേദനയായി പ്ലാസ്റ്റിക്ക് മാലിന്യം. സന്നിധാനത്ത് തീര്‍ത്ഥാടകര്‍ ഉപേക്ഷിക്കുന്ന കുടിവെള്ള ബോട്ടിലുകളും പ്ലാസ്റ്റിക് ചാക്കുകളും കൊണ്ട് പൊറുതിമുട്ടിരിക്കുകയാണ്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും കരാറുകാരന്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല.
പോലീസും ദേവസ്വം ജീവനക്കാരും വിശുദ്ധിസേനാ പ്രവര്‍ത്തകരും ആഞ്ഞുപിടിച്ചിട്ടും സന്നിധാനത്തിന് വെല്ലുവിളിയാവുകയാണ് പ്ലാസ്റ്റിക് ബോട്ടിലുകള്‍. കര്‍ശന നിരോധനമുള്ള മേഖലയില്‍ തീര്‍ത്ഥാടകര്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതാണ് കുടിവെള്ള ബോട്ടിലുകള്‍.
മറുഭാഗത്ത് വെല്ലുവിളി ഉയര്‍ത്തുകയാണ് അരവണ നിര്‍മാണത്തിനുള്ള ശര്‍ക്കര എത്തിക്കുന്ന പ്ലാസ്റ്റിക് ചാക്കുകള്‍. പ്ലാസ്റ്റിക്കായിതിനാല്‍ ഇത് കത്തിക്കാനാകില്ല. ശര്‍ക്കരയുടെ അംശമുള്ള ചാക്ക് ആനകള്‍ തിന്നാനിടയുള്ളതിനാല്‍ കാട്ടിലുപേക്ഷിക്കാനുമാകില്ല. ദേവസ്വം ബോര്‍ഡിനും ഹോട്ടലുകള്‍ക്കും ആവശ്യമായ അരിയും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്നതും പ്ലാസ്റ്റിക് ചാക്കുകളിലാണ്.
ഇവയെല്ലാം നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും സീസണ്‍ കഴിയട്ടെ എന്ന നിലപാടിലാണ് കരാറുകാരന്‍. മാലിന്യ സംസ്‌കരണത്തിനായി മൂന്ന് ഇന്‍സിനേറ്ററുകളാണ് ശബരിമലയിലുള്ളത്. ദിവസം ഇവിടെ എത്തുന്ന 40 ലോഡ് മാലിന്യം പോലും സംസ്‌കരിക്കാന്‍ കഴിയാത്തപ്പോഴാണ് തീര്‍ത്ഥാടകരുപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന പ്രതിസന്ധി.
Discussion about this post