മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ കുത്തിക്കൊന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. ആന മണ്ണുണ്ടി വനമേഖലയക്ക് സമീപത്തുണ്ടെന്ന് സിഗ്നല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ആന രണ്ട് കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിച്ചത്. ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതിനാല്‍ ഇന്നലെ മയക്കുവെടിവെയ്ക്കാന്‍ കഴിയില്ലെന്നു അധികൃതര്‍ അറിയിച്ചിരുന്നു.
ആനയുടെ സിഗ്നല്‍ ക്ണ്ട പ്രദേശത്ത് വനപാലക സംഘം നിലയുറപ്പിച്ചുട്ടുണ്ട്. ആനയെ മയക്കുവെടി വെച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാണ് ശ്രമം. വനംവകുപ്പില്‍ നിന്നും 15 സംഘങ്ങളും പൊലീസില്‍ നിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളത്.
ഇവിടെ കുങ്കിയാനകളും സജ്ജമാണ്. കുങ്കിയാനകളുടെ സാന്നിധ്യത്തില്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. അതേസമയം വയനാട്ടില്‍ ഇന്ന് കാര്‍ഷിക സംഘടനകളുടെ നേതൃത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post