വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍, നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യില്ലെന്ന് കാര്‍ഷിക സംഘടനകള്‍

കല്‍പ്പറ്റ: കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് വയനാട്ടില്‍ ഹര്‍ത്താല്‍. ചൊവ്വാഴ്ച രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലും കര്‍ഷകന്‍ അജീഷിനെയും ആന കുത്തികൊന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ത്താലെന്ന് കാര്‍ഷിക സംഘടനകള്‍ അറിയിച്ചു.

also read:തൃപ്പൂണിത്തുറ സ്‌ഫോടനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു

അതേസമയം, തങ്ങള്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

അതേസമയം വയനാടിനെ വിറപ്പിച്ച കാട്ടാനയെ പിടികൂടാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. ആനയുടെ സാന്നിധ്യമുള്ള തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരത്തിലെ നാല് ഡിവിഷനിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്നും അവധി പ്രഖ്യാപിച്ചു.

Exit mobile version